കാത്തിരിക്കാന്‍ ആരുമില്ലാതെചേക്കേറാന്‍ ഒരു ചില്ല പോലുമില്ലാതെ എന്‍റെ ആകാശങ്ങളില്‍ നിന്ന് ഞാന്‍ ഇന്ന് വെറുതെ പെയ്തിറങ്ങുന്നു... നദി എത്താതെയുംകടല്‍ കാണാതെയുംഎവിടൊക്കെയോ ഒടുവില്‍ മാഞ്ഞേ പോകുന്നു...ഇളം കാറ്റില്‍ ഇലകള്‍ കൊഴിയും പോലെ ഞാന്‍ കൊഴിഞ്ഞേ പോകുന്നു...
ഒരു മഞ്ഞുതുള്ളി പുല്‍ക്കൊടിയോടു ചെരുന്നപോലെ ഞാന്‍ കൊതിക്കുന്നതും നിന്നോട് ചേരുവാനാണ്...........അറിയുന്നു മഞ്ഞുതുള്ളി അല്പായുസെന്നു.........മനസ്സില്‍ പതിഞ്ഞ ഒരു മുഖം,മനസ്സില്‍ കുറിച്ചിട്ട ഒരു നാമം,മറക്കുവാന്‍ കഴിയുമോ നമുക്ക്..ജീവിതത്തില്‍ എന്നെങ്കിലും!!!മനസ്സിന്‍റെ ഏതൊ ഒരു കോണില്‍ എവിടെയോ സുഖമൂറും നൊമ്പരമായ്.. എന്നും ഞാന്‍... നിനക്കായ്....നിന്റെതായ്...ഓര്‍മകളുടെ തീക്കനലില്‍ കൂടി നടക്കുമ്പോഴും എനിക്കു വേദനിക്കില്ല!!! കാരണം.............എന്‍റെ ഓര്‍മ്മകളില്‍ നിറയെ ആളികത്തുന്നത് നിന്നെക്കുറിച്ചുള്ള ഓര്‍മകളാണ്!!!!.........എല്ലാം ഒരു ഓര്‍മമാത്രം.....
വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍... വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്‍... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍... പിന്നെയും വന്നു പുതിയ കൂട്ടുകാര്‍... തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും, വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍... ഇലകള്‍ പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളുംഅതിനെയെല്ലാം അതിജീവിച്ച് നമ്മുടെസൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുസുഹൃത്തുക്കളായി .....
Monday, August 24, 2009
എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി.... നിഭൃതം ഞാനതു കേൾപ്പൂ സതതം നിതാന്ത വിസ്മയ ശൈലി ....... അലതല്ലീടുകയാണധിഗഗനം വായുവിലീ സ്വരചലനം അലിയിക്കുന്നൂ സിരകളെ ഈ സ്വരഗംഗാസരഭസഗമനം
പാടണമെന്നുണ്ടീരാഗത്തിൽ പക്ഷേ സ്വരമില്ലല്ലൊ പറയണമെന്നുണ്ടെന്നാലതിനൊരു പദം വരുന്നീലല്ലൊ പ്രാണനുറക്കെ കേണീടുന്നു പ്രഭോ, പരാജിത നിലയിൽ നിബദ്ധമിഹ ഞാൻ നിൻ ഗാനത്തിൻ നിരന്തമാകിയ വലയിൽ .... എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി......