Monday, August 24, 2009

എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി....
നിഭൃതം ഞാനതു കേൾപ്പൂ സതതം നിതാന്ത വിസ്മയ ശൈലി
.......
അലതല്ലീടുകയാണധിഗഗനം വായുവിലീ സ്വരചലനം
അലിയിക്കുന്നൂ സിരകളെ ഈ സ്വരഗംഗാസരഭസഗമനം


പാടണമെന്നുണ്ടീരാഗത്തിൽ പക്ഷേ സ്വരമില്ലല്ലൊ
പറയണമെന്നുണ്ടെന്നാലതിനൊരു പദം വരു‍ന്നീലല്ലൊ
പ്രാണനുറക്കെ കേണീടുന്നു പ്രഭോ, പരാജിത നിലയിൽ
നിബദ്ധമിഹ ഞാൻ നിൻ ഗാനത്തിൻ നിരന്തമാകിയ വലയിൽ
....
എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി......

No comments:

Post a Comment